ഒന്റാരിയോ ആരോഗ്യ മേഖലയിലെ സ്റ്റാഫിംഗ് ക്ഷാമം രോഗികളുടെ പരാതികള്‍ വര്‍ധിപ്പിക്കുന്നു 

By: 600002 On: Mar 8, 2023, 12:37 PM


ഒന്റാരിയോയിലുടനീളമുള്ള ആശുപത്രികളിലും ലോംഗ് ടേം കെയര്‍ സെന്ററുകളിലും അനുഭവപ്പെടുന്ന ജീവനക്കാരുടെ ക്ഷാമമാണ് രോഗികളില്‍ നിന്നും വര്‍ധിച്ചുവരുന്ന പരാതികളുടെ അടിസ്ഥാനമെന്ന് പ്രവിശ്യയിലെ ആരോഗ്യ സംവിധാനവുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ പറയുന്നു. കഴിഞ്ഞ വര്‍ഷം പ്രവിശ്യയിലെ ഓംബുഡ്‌സമാന് 3,000ത്തിലധികം പരാതികളാണ് ലഭിച്ചതെന്നും ജീവനക്കാരുടെ കുറവും പരിചരണത്തിനായുള്ള ലഭ്യതക്കുറവും പൊതുവായ വിഷയങ്ങളില്‍ ഉള്‍പ്പെടുന്നതായി ഓംബുഡ്‌സ്മാന്റെ വാര്‍ഷിക റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. 

രോഗികളുടെയും കെയര്‍ ഗിവര്‍മാരുടെയും എണ്ണത്തില്‍ 43 ശതമാനം വര്‍ധനവ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇവരില്‍ ഭൂരിഭാഗം പേരും പറയുന്നത് ആശുപത്രികളില്‍ സെന്‍സിറ്റിവിറ്റി, കെയറിംഗ്, റെസ്‌പെക്ട് എന്നിവ നല്‍കാതെയാണ് തങ്ങളെ ചികിത്സിക്കുന്നതെന്നാണ്. 

രോഗികളും ഹെല്‍ത്ത് കെയര്‍ പ്രൊവൈഡര്‍മാരും നേരിടുന്ന പ്രതിസന്ധി വ്യക്തിഗത തലത്തിലുള്ള ഇടപെടലുകളെ ബാധിക്കുന്നതായി പേഷ്യന്റ് ഓംബുഡ്‌സ്മാന്‍ ക്രെയ്ഗ് തോംസണ്‍ പറയുന്നു.