2022ല്‍ സസ്‌ക്കാച്ചെവനില്‍ ഇന്ധന മോഷണങ്ങള്‍ 70 ശതമാനം വര്‍ധിച്ചു

By: 600002 On: Mar 8, 2023, 9:39 AM

സസ്‌ക്കാച്ചെവനില്‍ ഇന്ധനമോഷണങ്ങള്‍ വര്‍ധിച്ചതായി ആര്‍സിഎംപി. 2021 നെ അപേക്ഷിച്ച് 2022 ല്‍ മോഷണങ്ങള്‍ 70 ശതമാനം വര്‍ധിച്ചതായി 2022 ലെ സ്റ്റാറ്റിസ്റ്റിക്‌സ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഈ വര്‍ഷവും ഇന്ധന മോഷണങ്ങളില്‍ കുറവൊന്നുമുണ്ടായിട്ടില്ലെന്നും ആര്‍സിഎംപി അറിയിച്ചു. ഗ്യാസ്, ഡീസല്‍ മോഷണങ്ങള്‍ സംബന്ധിച്ച 818 ഓളം കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തതെന്ന് ആര്‍സിഎംപി റിപ്പോര്‍ട്ടിലെ കണക്കുകള്‍ സൂചിപ്പിക്കുന്നു. 

സര്‍വീസ് സ്റ്റേഷനില്‍ നിര്‍ത്തി ഇന്ധനം നിറയ്ക്കുകയും പണം നല്‍കാതെ കടന്നുകളയുന്നതുമായ കേസുകളാണ് ഭൂരിഭാഗവുമെങ്കിലും വലിയ ഇന്ധന ടാങ്കുകള്‍ തുരന്ന് ഇന്ധനം മോഷ്ടിക്കുന്ന 117 ഓളം കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നതെന്ന് ആര്‍സിഎംപി പറയുന്നു. 

61 ഓളം ഇന്ധന മോഷണ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത ബാറ്റില്‍ഫോര്‍ഡ്‌സ് ആണ് മോഷണങ്ങളുടെ പട്ടികയില്‍ ഒന്നാമത്. സസ്‌ക്കാറ്റൂണ്‍(58), ഷെല്‍ബ്രൂക്ക്(46), സ്വിഫ്റ്റ് കറന്റ്(39) എന്നീ നഗരങ്ങളാണ് പിന്നില്‍.