ലോക വനിതാ ദിനം: കാൽഗറിയിൽ നിന്നുമുള്ള ഡോ: പദ്‌മജ  ഗണേഷിനും ലീന മേരി അലക്സിനും നമ്മളിൻ്റെ  ആദരവ്

By: 600007 On: Mar 8, 2023, 5:56 AM

2023 ലെ ലോക വനിതാദിനത്തിനോടനുബന്ധിച്ചു കാൽഗറിയിൽ നിന്നും  വ്യത്യസ്ത മേഖലകളിൽ   ശ്രദ്ധേയരായ ഡോ: പദ്‌മജ  ഗണേഷിനെയും  ലീന മേരി അലക്സിനെയും ആദരിച്ച്  നോർത്ത് അമേരിക്കൻ മീഡിയ സെന്റർ ഫോർ മലയാളം ആർട്സ് ആൻഡ് ലിറ്ററേച്ചർ (NAMMAL).

ഡിമെൻഷ്യ, ഡിമെൻഷ്യ കെയർ  എന്നീ മേഖലകളിൽ  പരിചയസമ്പന്നയായ ഡോ: പദ്‌മജ  ഒരു കമ്മ്യൂണിറ്റി എഡ്യൂക്കേറ്ററും ഒപ്പം ഹെൽത്ത് കെയർ പ്രൊഫഷണൽ ട്രെയിനറുമാണ്. ഡിമെൻഷ്യ അധ്യാപനം, ഗവേഷണം എന്നീ മേഖലകളിലെ ലേണിംഗ് സ്പെഷ്യലിസ്റ്റ് എന്ന നിലയിൽ ഏകദേശം 10 വർഷത്തെ പരിചയമാണ്  ഡോ: പദ്‌മജ  ഗണേഷിനുള്ളത്. കൂടാതെ ഫാമിലി മെഡിസിൻ, ജെറന്റോളജി എന്നീ  മേഖലകളിലും പ്രാവീണ്യം ഉണ്ട്. ചിന്ത ശേഷി നഷ്ടപ്പെടുന്ന തരത്തിലുള്ള രോഗങ്ങളുമായി മല്ലിടുന്ന പ്രായാധിക്യമുള്ള ആളുകളെ ശാക്തീകരിക്കുക എന്നുള്ള ലക്ഷ്യവുമായി പ്രവർത്തിക്കുന്ന കാനഡയിലെ വിവിധ നോൺ-പ്രോഫിറ്റ് ഓർഗനൈസഷനുകളിൽ ഡോ: പദ്‌മജ  ഗണേഷ് സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ദീർഘകാലമായി കാൽഗറിയിൽ താമസിക്കുന്ന ഡോ: പദ്‌മജയുടെ ഭർത്താവ്  ഗണേഷ്. മകൻ ഡോ: അരവിന്ദ്, മരുമകൾ ഡോ:മാളവിക, ചെറുമകൻ ആദി ദേവ് വർമ്മ.

കാനഡയിലെ ആൽബർട്ടയിൽ എച്ച് ആർ  അഡ്വൈസറും സർട്ടിഫൈഡ് എച്ച് ആർ പ്രൊഫഷണലുമാണ് ലീന മേരി അലക്സ്.. ഹ്യൂമൻ റിസോഴ്സസിൽ, പ്രത്യേകിച്ച് ടാലന്റ് അക്വിസിഷനിൽ ഏകദേശം 15 വർഷത്തെ പരിചയ സമ്പന്നതയാണ് ആണ് ലീനയ്ക്കുള്ളത്.  ഓയിൽ ആൻഡ് ഗ്യാസ്, എഞ്ചിനീയറിംഗ്, കൺസ്ട്രക്ഷൻ തുടങ്ങിയ മേഖലകളിൽ 1000 ലധികം നിയമനങ്ങളാണ്  ലീന മേരി അലക്സ് ചെയ്തിട്ടുള്ളത്. ടോസ്റ്റ് മാസ്റ്റേഴ്സിൽ മെൻറ്റർ  ഉൾപ്പെടെ  വിവിധ ഉന്നത തസ്തികകൾ  ലീന മേരി അലക്സ് കൈകാര്യം ചെയ്തിട്ടുണ്ട്. ഇന്റർവ്യൂകൾക്ക് തയ്യാറെടുക്കുന്നവർക്കു വളരെയധികം ഉപയോഗപ്രദമായ "Overcome Your Interview Anxieties"  എന്ന ബുക്കിന്റെ  രചയിതാവ് കൂടിയാണ് ലീന മേരി അലക്സ്. ഈ ബുക്ക് ആമസോണിൽ ലഭ്യമാണ്. കുടുംബത്തോടൊപ്പം കാൽഗറിയിൽ താമസിക്കുന്ന ലീനയുടെ ഭർത്താവ് ആഷ്‌ലി. മക്കൾ സിറിൽ അലക്സ്, ഐഡൻ അലക്സ്.

എല്ലവർക്കും ലോക വനിതാ ദിന ആശംസകൾ.