മേഘാലയയിലും നാഗാലാൻഡിലും പുതിയ സർക്കാർ അധികാരമേറ്റു. നാഗാലാൻഡിൽ നെഫ്യൂ റിയോയും മേഘാലയയിൽ കൊൻറാഡ് സാംഗ്മയുമാണ് മുഖ്യമന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തത്. ഷില്ലോങ്ങിലും കോഹിമയിലും നടന്ന ചടങ്ങുകളിൽ പ്രധാനമന്ത്രി നരേന്ദ്രമോദി, അമിത്ഷാ, ജെപിനദ്ദ തുടങ്ങിയവർ സാക്ഷിയായി. കൊൻറാഡ് സാംഗ്മ തുടർച്ചയായ രണ്ടാം തവണയാണ് മുഖ്യമന്ത്രിയാകുന്നത്. 72 കാരനായ നെഫ്യൂ റിയോ നാഗാലൻഡ് മുഖ്യമന്ത്രിയാകുന്നത് അഞ്ചാം തവണയും. 12 ക്യാബിനറ്റ് അംഗങ്ങൾ സാംഗ്മയ്ക്കൊപ്പം സത്യപ്രതിജ്ഞ ചെയ്തു.