മേഘ ട്രോപ്പിക്കസ് കത്തിത്തീർന്നു;ഐഎസ്ആർഒദൌത്യം വിജയകരം
By: 600021 On: Mar 8, 2023, 2:37 AM
പ്രവർത്തന കാലാവധി പൂർത്തിയായ ഉപഗ്രഹത്തെ ഭൗമാന്തരീക്ഷത്തില്‍ എത്തിച്ച് കത്തിച്ച് നശിപ്പിക്കുന്ന ഐഎസ്ആർഒ യുടെ ആദ്യ ഉപഗ്രഹ പുനപ്രവേശന ദൗത്യം വിജയം. വൈകിട്ട് ഏഴ് മണിയോടെ ശാന്ത സമുദ്രത്തിന് മുകളിൽ മേഘ ട്രോപിക്കസ് കത്തി തീർന്നതായി ഇസ്രൊ വൃത്തങ്ങൾ അറിയിച്ചു. അന്താരാഷ്ട്ര മാനദണ്ഡങ്ങൾ അനുസരിച്ച ദൗത്യം ഉപയോഗ ശൂന്യമായ ഉപഗ്രഹങ്ങൾ ഭ്രമണപഥത്തിൽ നിന്നും നീക്കം ചെയ്യുന്നതിന്‍റെ ഭാഗമായാണ് നടത്തിയത്. ബഹിരാകാശ മാലിന്യം കുറയ്ക്കാൻ ഭാവിയിലും ഇത്തരം ദൌത്യങ്ങൾ വേണ്ടി വരുമെന്ന് ഐഎസ്ആർഒ വ്യക്തമാക്കി.