ബ്രഹ്മപുരം തീപിടുത്തം; വിമർശിച്ച് കേരള ഹൈക്കോടതി

By: 600021 On: Mar 8, 2023, 2:24 AM

ബ്രഹ്മപുരം മാലിന്യ പ്ലാന്‍റ്   തീപിടിത്തത്തിൽ രൂക്ഷ വിമർശനവുമായി കേരള ഹൈക്കോടതി. വ്യവസായ ശാലകൾ പോലുമില്ലാത്ത , എന്നാൽ മാതൃക സംസ്ഥാനമെന്നു പറയുന്ന  കേരളത്തിൽ ഗ്യാസ് ചേംബറിൽ അകപ്പെട്ട അവസ്ഥയിലാണ് കൊച്ചിക്കാർ എന്നാണ്  കോടതിയുടെ  വിമർശനം. വിഷയത്തിൽ കൊച്ചി കോർപറേഷൻ സെക്രട്ടറിയോട് രേഖകളോടെ ഹാജരാകാനും മലിനീകരണ നിയന്ത്രണ ബോർഡ് ചെയർമാനോട് ഓൺലൈനായി ഹാജരാകാനും  കോടതി നിർദ്ദേശിച്ചു. തീപിടുത്തത്തിന് ഉത്തരവാദികളായവരെ കണ്ടെത്തി തക്കതായ ശിക്ഷ നൽകുമെന്ന്  വാക്കാൽ പരാമർശിച്ച  കോടതി, ഭാവിയിൽ ഇത്തരം അപകടങ്ങൾ ഉണ്ടാകാതിരിക്കാന്‍ എല്ലാവരും സഹകരിക്കണമെന്നും പറഞ്ഞു.