കാട്ടുതീ ഭീഷണിയിൽ വയനാടൻ വന മേഖല

By: 600021 On: Mar 8, 2023, 1:59 AM

കടുത്ത വേനലിൽ കാട്ടുതീ പടർത്തി വയനാടൻ വന മേഖല. വേനൽ ചൂടിൽ മൃഗങ്ങൾക്കും വനത്താൽ ചുറ്റപ്പെട്ട ജനവാസ കേന്ദ്രങ്ങൾക്കും ഒരു പോലെ ഭീഷണിയാവുന്ന അഗ്നി ബാധ ചെറുക്കാൻ വനത്തിനുള്ളിൽ കൂടുതൽ ഫയർ വാച്ചർമാരെ നിയോഗിച്ചു.  വിവിധയിടങ്ങളിൽ കൺട്രോൾ റൂമുകൾ തുറന്നു. കൺട്രോൾ ബേണിങ്ങ്, ഫയർ ബ്രേക്ക് സംവിധാനം, ഫയർ ലൈൻ,ഡ്രോണുകളുടെ സേവനം എന്നിവ  കൂടാതെ   ഏറുമാടങ്ങളിൽ കാവലിരുന്നും പ്രതിരോധ പ്രവർത്തനങ്ങൾ തുടരുകയാണ്. വയനാട്ടിലെ അഗ്നിരക്ഷാ-സേന ജീവനക്കാരുടെ കുറവ്  ആശങ്ക  ഉയർത്തുന്നുണ്ട്.