വിദ്യാർത്ഥിനികൾക്ക് ആർത്തവ അവധിയും പ്രസവാവധിയും അനുവദിച്ച് കേരള സര്‍വകലാശാല സിൻഡിക്കേറ്റ് യോഗം. ആർത്തവാവധി പരിഗണിച്ച് ഓരോ സെമസ്റ്ററിലും 73 ശതമാനം ഹാജർ മതിയെന്ന സർക്കാർ ഉത്തരവ് നടപ്പാക്കാനും യോഗം തീരുമാനിച്ചു. വിദ്യാർഥിനികൾക്ക് ആറ് മാസം വരെ പ്രസവാവധിയെടുക്കാമെന്നും, വീണ്ടും അഡ്മിഷൻ എടുക്കാതെ കോളേജിൽ പഠനം തുടരാമെന്നും ഉത്തരവിൽ പറയുന്നു. സര്‍വകലാശാലയുടെ പ്രത്യേക അനുമതി ഇല്ലാതെതന്നെ പ്രിൻസിപ്പാൾമാര്‍ക്ക് മെഡിക്കൽ രേഖകൾ പരിശോധിച്ച് തുടര്‍പഠന അനുമതി നൽകാം. ഉത്തരവ് കേരള സര്‍വകലാശാല അഫിലിയേറ്റഡ് കോളേജുകൾക്കടക്കം ബാധകമായിരിക്കും.