ഇടുക്കി മെഡിക്കല്‍ കോളജില്‍ ഉന്നത നിലവാരമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും വിവിധ വിഭാഗങ്ങള്‍ക്ക് ആവശ്യമായ മെഡിക്കല്‍ ഉപകരണങ്ങള്‍ ഉള്‍പ്പെടെ സാമഗ്രികള്‍ വാങ്ങാനും വികസന പ്രവര്‍ത്തനങ്ങള്‍ക്കുമായി 3,40,66,634 രൂപ അനുവദിച്ചതായും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സൗകര്യങ്ങള്‍ ഉറപ്പു വരുത്തി ഇടുക്കി മെഡിക്കല്‍ കോളജിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കുന്നതിന് നിര്‍ദേശം നല്‍കിയതിന് പിന്നാലെയാണ് മികച്ച സൗകര്യങ്ങളൊക്കാന്‍ പ്രത്യേക യോഗം തുകയനുവദിച്ചത്.