കാല്‍ഗറിയിലെ ലാബുകളില്‍ കാലതാമസം:സ്വകാര്യവല്‍ക്കരണം ആശങ്ക സൃഷ്ടിക്കുന്നു

By: 600002 On: Mar 7, 2023, 11:27 AM

കാല്‍ഗറിയില്‍ രക്തപരിശോധന ഉള്‍പ്പെടെയുള്ള പരിശോധനകളില്‍ ലാബുകളിലുണ്ടാകുന്ന കാലതാമസം വീണ്ടും ആശങ്ക ഉയര്‍ത്തുന്നതായി റിപ്പോര്‍ട്ട്. ഈ കാലതാമസം ആരോഗ്യത്തെ ബാധിക്കുന്നുണ്ടെന്നും രോഗികള്‍ പറയുന്നു. കമ്മ്യൂണിറ്റി ലാബ് സേവനങ്ങള്‍ കഴിഞ്ഞ വര്‍ഷമാണ് സ്വകാര്യവല്‍ക്കരിച്ചത്. ഇത് ആശങ്കയ്ക്കിടയാക്കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. 2022 ഡിസംബര്‍ 5 മുതല്‍ ആല്‍ബെര്‍ട്ട പ്രിസിഷന്‍ ലബോറട്ടറി സ്വകാര്യവല്‍ക്കരിച്ചിരുന്നു. അന്ന് മുതല്‍ ആശുപത്രികളും അര്‍ജന്റ് കെയര്‍ സൈറ്റുകളും ഔട്ട്‌പേഷ്യന്റ് ലാബ് റിക്വസ്റ്റുകള്‍ സ്വീകരിക്കുന്നതും നിര്‍ത്തി. ഇതും ആശങ്കയ്ക്കിടയാക്കി. അതേസമയം, ആല്‍ബെര്‍ട്ട സര്‍ക്കാരുമായുള്ള കരാര്‍ വഴി എഡ്മന്റണ്‍ ആസ്ഥാനമായുള്ള ഡൈനലൈഫ്(DynaLIFE) മെഡിക്കല്‍ ലാബ് കൂടുതല്‍ പ്രൊവിന്‍ഷ്യല്‍ ലാബ് വര്‍ക്കുകള്‍ ഏറ്റെടുത്തു.

ലാബുകളില്‍ മതിയായ സ്റ്റാഫുകളില്ലാത്തതും ബുക്കിംഗിനായി ഒരുപാട് ദിവസം കാത്തിരിക്കേണ്ടി വരുന്നതും പരിശോധന ആവശ്യമായ രോഗികളെ ബുദ്ധിമുട്ടിലാക്കുന്നുവെന്ന് അധികൃതര്‍ പറയുന്നു.