യുഎസിനും ഒന്റാരിയോയ്ക്കും ഇടയില്‍ പുതിയ ബസ് റൂട്ട് പ്രഖ്യാപിച്ച് മെഗാബസ് 

By: 600002 On: Mar 7, 2023, 10:02 AM


നോര്‍ത്ത് അമേരിക്കയിലെ ഏറ്റവും വലിയ ബസ് കമ്പനികളിലൊന്നായ മെഗാബസ് ഒന്റാരിയോയ്ക്കും യുഎസിനുമിടയില്‍ പുതിയ റൂട്ട് പ്രഖ്യാപിച്ചു. ഏപ്രില്‍ 5 മുതല്‍ യാത്ര ആരംഭിക്കുമെന്നും ടിക്കറ്റുകള്‍ ബുക്ക് ചെയ്ത് തുടങ്ങാമെന്നും കമ്പനി അറിയിച്ചു. മിഷിഗണിലെ ഡെട്രോയിറ്റ്, ടൊറന്റോ എന്നിവയ്ക്കിടയിലാണ് പുതിയ ബസ് റൂട്ട്. 

ഡെട്രോയിറ്റിനും ടൊറന്റോയ്ക്കും ഇടയില്‍ വിന്‍ഡ്‌സര്‍, ചാത്തം, ലണ്ടന്‍, പാരിസ് എന്നിവടങ്ങളില്‍ സ്‌റ്റോപ്പുകളുണ്ടാകുമെന്ന് മെഗാബസ് അറിയിച്ചു. ഓരോ സ്ഥലത്തേക്കും ഏകദേശം 40 ഡോളര്‍ എന്ന നിരക്കിലാണ് ടിക്കറ്റ് ചാര്‍ജ്. 

മെഗാബസിന്റെ വെബ്‌സൈറ്റില്‍ ടിക്കറ്റുകളും ഷെഡ്യൂളുകളും ലഭ്യമാണ്.