സോഷ്യല്‍ സെക്ടറിന് 330 മില്യണ്‍ ഡോളര്‍ ധനസഹായം പ്രഖ്യാപിച്ച് ആല്‍ബെര്‍ട്ട 

By: 600002 On: Mar 7, 2023, 9:38 AM

യുസിപിയുടെ 2023 ബജറ്റിന്റെ ഭാഗമായി തിങ്കളാഴ്ച പ്രവിശ്യയിലെ സാമൂഹിക മേഖലയ്ക്ക് 330 മില്യണ്‍ ഡോളര്‍ ധനസഹായം ആല്‍ബെര്‍ട്ട സര്‍ക്കാര്‍ പ്രഖ്യാപിച്ചു. അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ നിക്ഷേപം നടത്തുകയും മുന്‍നിര സാമൂഹിക സേവന പ്രവര്‍ത്തകര്‍ക്കുള്ള ഫണ്ട് ശേഖരണത്തിനും അഡ്മിനിസ്‌ട്രേഷന്‍ ഫണ്ട് വര്‍ധിപ്പിക്കുന്നതിനും ഉപയോഗിക്കും. 

പ്രവിശ്യയിലെ 21,275 മുന്‍നിര സാമൂഹിക സേവന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് വേതനം വര്‍ധിപ്പിക്കുമെന്ന് ആല്‍ബെര്‍ട്ട സീനിയേഴ്‌സ്, കമ്യൂണിറ്റി ആന്‍ഡ് സര്‍വീസസ് മിനിസ്റ്റര്‍ ജെറമി നിക്‌സണ്‍ പറഞ്ഞു. ഇവരില്‍ 19,500 പേര്‍ ഡിസബിളിറ്റി സപ്പോര്‍ട്ട് വര്‍ക്കേഴ്‌സും, 1600 ഹോം ലെസ് ഷെല്‍ട്ടര്‍ വര്‍ക്കാര്‍മാരും, 175 ഫാമിലി വയലന്‍സ് പ്രൊട്ടക്ഷന്‍ വര്‍ക്കേഴ്‌സുമാണ.് 2014 ന് ശേഷം ഡിസബിളിറ്റി സപ്പോര്‍ട്ട് വര്‍ക്കേഴ്‌സിന് ലഭിക്കുന്ന ആദ്യ ശമ്പള വര്‍ധനവാണിതെന്ന് നിക്‌സണ്‍ വ്യക്തമാക്കി.