കാനഡയിലെ വിദേശ ഇടപെടല്‍: പൊതു അന്വേഷണത്തിന് അന്വേഷണ ഉദ്യോഗസ്ഥനെ നിയമിക്കുമെന്ന് ജസ്റ്റിന്‍ ട്രൂഡോ  

By: 600002 On: Mar 7, 2023, 8:05 AM


കാനഡയിലെ തെരഞ്ഞെടുപ്പുകളിലും സമൂഹത്തിലും വിദേശ ഇടപെടലുകള്‍ നടക്കുന്നുണ്ടെന്ന ആരോപണങ്ങള്‍ ഉയരുന്ന സാഹചര്യത്തില്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ കടുത്ത സമ്മര്‍ദ്ദത്തെ അഭിമുഖീകരിക്കുകയാണ്. ഫെഡറല്‍ തെരഞ്ഞെടുപ്പുകളിലെ വിദേശ ഇടപെടലിനെക്കുറിച്ചുള്ള പൊതു അന്വേഷണം അനിവാര്യമാണെന്ന്  രാഷ്ട്രീയ, സാമൂഹിക മേഖലകളിലെ നേതാക്കള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഈ പശ്ചാത്തലത്തില്‍ ആശങ്കകള്‍ക്ക് അറുതിവരുത്തുന്നതിനായി അന്വേഷണത്തിന് പ്രത്യേക അന്വേഷണ ഉദ്യോഗസ്ഥനെ നാമനിര്‍ദ്ദേശം ചെയ്യുന്നതായി ജസ്റ്റിന്‍ ട്രൂഡോ അറിയിച്ചു. കഴിഞ്ഞ രണ്ട് ഫെഡറല്‍ കാംപെയ്‌നുകളില്‍ ചൈന നടത്തിയ തെരഞ്ഞെടുപ്പ് ഇടപെടലുകളെക്കുറിച്ച് കാനഡയിലെ ജനങ്ങളില്‍ ആശങ്ക സൃഷ്ടിച്ചിരുന്നു. ഇതിനുള്ള പരിഹാരം എന്ന ലക്ഷ്യത്തിന്റെ ഭാഗമായാണ് ട്രൂഡോ അന്വേഷണത്തിനായും കൃത്യമായി വിവരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനുമായി ഉദ്യോഗസ്ഥരെ(rapportuur) നിയമിക്കുന്നത്. 

ഔപചാരികമായ അന്വേഷണം, മറ്റ് തരത്തിലുള്ള അന്വേഷണം, ജുഡീഷ്യല്‍ അവലോകനം എന്നിവയിലേതാണ് അടുത്ത ഘട്ടത്തില്‍ ഉചിതമെന്ന് ഫെഡറല്‍ ഗവണ്‍മെന്റിനോട് ശുപാര്‍ശ ചെയ്യുന്നത് സ്വതന്ത്ര ഉദ്യോഗസ്ഥന്റെ ആദ്യ ഉത്തരുകളിലൊന്ന്. 

കൂടാതെ, വിദേശ ഇടപെടലുമായി ബന്ധപ്പെട്ട് കനേഡിടന്‍ ഇന്റലിജന്‍സ് ബോഡികള്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ പരിശോധിക്കാന്‍ ബാഹ്യവിദഗ്ധ സമിതിയായ നാഷണല്‍ സെക്യൂരിറ്റി ആന്‍ഡ് ഇന്റലിജന്‍സ് റിവ്യൂ ഏജന്‍സി(NSIRA) യോട് അന്വേഷണ ഉദ്യോഗസ്ഥന്‍ ആവശ്യപ്പെടും.

വിദേശ ഇടപെടലിനെക്കുറിച്ചുള്ള ആരോപണങ്ങളില്‍ സുതാര്യത ആവശ്യമാണെന്ന് കണ്‍സര്‍വേറ്റീവ് നേതാവ് പിയറി പൊയ്‌ലിവറും എന്‍ഡിപി നേതാവ് ജഗ്മീത് സിംഗും പറഞ്ഞിരുന്നു.