ഇന്ത്യയെ പ്രശംസിച്ച് ബിൽ ഗേറ്റ്സ്;  പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി

By: 600021 On: Mar 7, 2023, 3:15 AM

ബിൽ ആൻഡ് മെലിൻഡ ഗേറ്റ്‌സ് ഫൗണ്ടേഷന്‍ കോ-ചെയർമാനും മൈക്രോസോഫ്റ്റ് സഹസ്ഥാപകനുമായ  ബിൽ ഗേറ്റ്‌സ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി വെള്ളിയാഴ്ച കൂടിക്കാഴ്ച നടത്തി. ആരോഗ്യം, കാലാവസ്ഥാ വ്യതിയാനം തുടങ്ങിയ മേഖലകളെക്കുറിച്ച്  നടന്ന ചർച്ചയ്‌ക്കൊടുവിൽ വിവിധ  മേഖലകളിൽ ഇന്ത്യ കൈവരിച്ച പുരോഗതിയെ ഗേറ്റ്‌സ് പ്രശംസിച്ചു. ലോകം വളരെയധികം വെല്ലുവിളികൾ നേരിടുന്ന സാഹചര്യത്തിൽ ഇന്ത്യയെപ്പോലെ ചലനാത്മകവും ക്രിയാത്മകവുമായ ഒരു സ്ഥലം സന്ദർശിക്കുന്നത് പ്രചോദനമാണെന്നും  കൂടിക്കാഴ്ചയെ പരാമർശിച്ച് ബിൽ ഗേറ്റ്സ് പറഞ്ഞു. ഗേറ്റ്സ് ഫൗണ്ടേഷൻ  പിന്തുണയോടെ  ഇന്ത്യയിൽ നിർമ്മിച്ച വാക്സിനുകൾ പകർച്ചവ്യാധി  സമയത്ത് ദശലക്ഷക്കണക്കിന് ജീവൻ രക്ഷിക്കുകയും ലോകമെമ്പാടുമുള്ള മറ്റ് രോഗങ്ങൾ തടയുകയും ചെയ്‌തെന്നും വ്യക്തമാക്കിയ  ഗേറ്റ്സ് ഇന്ത്യയുടെ ഗതി ശക്തി പരിപാടി ഡിജിറ്റൽ സാങ്കേതികവിദ്യ ഉപയോഗിച്ച് സർക്കാരുകളെ മികച്ച രീതിയിൽ പ്രവർത്തിപ്പിക്കുന്നതിന്  ഉത്തമ ഉദാഹരണമാണെന്നും  പറഞ്ഞു.