മാനസികാരോഗ്യ കേന്ദ്രങ്ങളിൽ ഉപേക്ഷിക്കപ്പെട്ടവരുടെ പുനരധിവാസ നടപടിയില്‍ റപ്പോര്‍ട്ട് തേടി മനുഷ്യാവകാശ കമ്മീഷന്‍

By: 600021 On: Mar 7, 2023, 2:43 AM

അസുഖം ഭേദമായിട്ടും വീട്ടുകാരാല്‍ ഉപേക്ഷിക്കപ്പെട്ട് സർക്കാർ മാനസികാരോഗ്യ കേന്ദ്രങ്ങളിൽ  കഴിയുന്ന  164 പേരുടെ പുനരധിവാസ നടപടികൾ ആരാഞ്ഞ്  മനുഷ്യാവകാശ കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്‍റണി ഡൊമിനിക്. വിഷയത്തില്‍  നാലാഴ്ചയ്ക്കകം വിഷയത്തിൽ റിപ്പോർട്ട് സമർപ്പിക്കാനും കമ്മീഷൻ ആവശ്യപ്പെട്ടു. പത്രവാർത്തയിന്മേല്‍ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി. പേരൂർക്കടയിൽ 100 ഉം കുതിരവട്ടത്ത് 39 ഉം തൃശ്ശൂരിൽ 25 ഉം  പേരാണ് ബന്ധുക്കൾക്കായി കാത്തിരിക്കുന്നത്.