ഇന്തോനേഷ്യയില്‍ മണ്ണിടിച്ചിൽ

By: 600021 On: Mar 7, 2023, 2:28 AM

തിങ്കളാഴ്ച  ഇന്തോനേഷ്യയിലെ റിയാവു ദ്വീപിൽ കനത്ത മഴയും  മണ്ണിടിച്ചിലും ഉണ്ടായതിനെത്തുടര്‍ന്ന്  11 പേര്‍ മരണപ്പെട്ടു. ദുരന്തത്തിൽ നതുന റീജൻസിയിലെ 50 ഓളം പേരെ കാണാനില്ലെന്ന് ദേശീയ ദുരന്ത നിവാരണ ഏജൻസി അറിയിച്ചു. രക്ഷാപ്രവർത്തനം തുടരുകയാണ്. പ്രതികൂല കാലാവസ്ഥാ മൂലം രക്ഷാപ്രവര്‍ത്തകര്‍ക്ക് ദുരിതബാധിത പ്രദേശങ്ങളിൽ എത്തിച്ചേരാൻ കഴിയാത്ത സാഹചര്യമാണ് നിലവില്‍. വൈദ്യുതിയും  ഇന്‍റർനെറ്റ് കണക്റ്റിവിറ്റിയും തകരാറിലായി.