ഇന്ത്യൻ സിവിൽ സർവീസ് എക്സാമിൽ പരാജയപ്പെട്ട് ചാറ്റ് ജിപിടി

By: 600021 On: Mar 7, 2023, 2:15 AM

യു‌പി‌എസ്‌സി  സിവിൽ സർവീസ് മത്സര പരീക്ഷയിൽ പരാജയപ്പെട്ട് ചാറ്റ് ജിപിടി. ബംഗളൂരു ആസ്ഥാനമായുള്ള അനലിറ്റിക്സ് ഇന്ത്യ മാഗസിൻ 2022 ലെ ഇന്ത്യൻ സിവിൽ സർവീസ് എക്സാം പ്രിലിമിനറി ചോദ്യ പേപ്പർ ഉപയോഗിച്ച്  നടത്തിയ പരീക്ഷണത്തിലാണ് പരാജയം. പരീക്ഷകളും അഭിമുഖങ്ങളും മറികടക്കാനുള്ള ചാറ്റ് ജിപിടിയുടെ കഴിവിനെ ഗവേഷണം ചെയ്യുന്നതിന്‍റെ ഭാഗമായായിരുന്നു പരീക്ഷണം. ഐഐടി -എൻഐടി പ്രവേശന പരീക്ഷയായ ജെഇഇ (ജോയിന്റ് എൻട്രൻസ് എക്സാമിനേഷൻ) യിൽ പരാജയം നേരിട്ടതിന് പിന്നാലെയാണ് ഈ തോല്‍വി. സമകാലികമായ ചോദ്യങ്ങൾക്ക്  ഉത്തരം നൽകാൻ സാധിക്കില്ലെങ്കിലും സാമ്പത്തികം, ഭൂമിശാസ്ത്രം തുടങ്ങിയ വിഷയങ്ങളിൽ പോലും തെറ്റായ ഉത്തരങ്ങളായിരുന്നു ചാറ്റ് ജിപിടി നൽകിയത്. മനുഷ്യനെ പോലെ എഴുതാനും വായിക്കാനും ചാറ്റ് ചെയ്യാനുമെല്ലാം സാധിക്കുന്ന നിര്‍മിതബുദ്ധി അടിസ്ഥാനമാക്കിയുള്ള സാങ്കേതികവിദ്യയാണ് ചാറ്റ് ജിപിടി. ജനറേറ്റീവ് പ്രീ ട്രെയ്ന്‍ഡ് ട്രാന്‍സ്‌ഫോര്‍മര്‍ എന്നാണ് ജിപിടി അര്‍ത്ഥമാക്കുന്നത്.