രാജ്യത്ത് രണ്ടിടങ്ങളിൽ നേരിയ ഭൂചലനം

By: 600021 On: Mar 7, 2023, 1:38 AM

 

ഞായറാഴ്ച പുലർച്ചെ അഞ്ചിന് നിക്കോബാർ ദ്വീപുകൾക്ക് സമീപം 5.0 തീവ്രതയും  ഉത്തരകാശിയിൽ  2.5 തീവ്രതയും രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടു. പുലർച്ചെ 12.45 ന് രണ്ടു തുടർചലനങ്ങളും രേഖപ്പെടുത്തി.  ഉത്തരകാശിയിലെ ആദ്യ ഭൂചലനത്തിൻ്റെ  പ്രഭവകേന്ദ്രം ജില്ലയിലെ ഭത്വരി മേഖലയിലെ സിറോർ വനത്തിലായിരുന്നു. എന്നാൽ നേരിയ ഭൂചലനം മാത്രമാണ് ഉണ്ടായിരുന്നതെന്നും  പ്രാദേശികമായി രേഖപ്പെടുത്താൻ കഴിഞ്ഞില്ലെന്നും ജില്ലാ ദുരന്തനിവാരണ ഓഫീസർ വ്യക്തമാക്കി. അതേസമയം, ഭൂചലനത്തിൽ വീടുകളിലെ സാധനങ്ങളെല്ലാം വീഴുകയും ജനൽ പാളികളും വാതിലുകളും ഇളകുകയും ചെയ്തതോടെ ജനങ്ങൾ പരിഭ്രാന്തരായി. ജീവനും സ്വത്തിനും നാശനഷ്ടമുണ്ടായില്ലെങ്കിലും രാത്രി മുഴുവൻ ജനങ്ങൾ ഭയത്തോടെ വീടിനു പുറത്താണ് കഴിഞ്ഞതെന്നും ഓഫീസർ വ്യക്തമാക്കി.