രാജ്യത്ത് അനധികൃത മാര്‍ഗങ്ങളിലൂടെ എത്തി പൗരത്വത്തിന് ശ്രമിക്കുന്നവര്‍ക്കെതിരെ കടുപ്പിച്ച് ഇംഗ്ലണ്ട്. ചെറു ബോട്ടുകളിലെത്തുന്ന കുടിയേറ്റക്കാരെ നിരോധിക്കാനും ഇത്തരക്കാർ വീണ്ടും എത്താതിരിക്കാനും നിയമ നടപടികൾ സ്വീകരിക്കുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് വ്യക്തമാക്കിയിരുന്നു. എന്നാൽ തീരുമാനത്തെ രൂക്ഷമായി വിമർശിച്ച് അഭയാർത്ഥി കൗൺസിൽ രംഗത്തെത്തി.ആയിരങ്ങൾ നിരാലംബരാകുമെന്നാണ് കൗൺസിലിൻ്റെ വിർശനം. നിലവിൽ ബ്രിട്ടനിൽ അഭയം തേടിയെത്തുന്നവരെ സംരക്ഷിക്കാൻ യു എന്നിൻ്റെ അഭയാർത്ഥി കൺവെൻഷനും മനുഷ്യാവകാശത്തിന് വേണ്ടി യൂറോപ്യൻ കൺവെൻഷനും പ്രവർത്തന സജ്ജമാണ്. അൽബേനിയ, അഫ്ഗാനിസ്ഥാൻ, ഇറാൻ, ഇറാഖ്, സിറിയ, ബംഗ്ലാദേശ്,സുഡാൻ, പാകിസ്ഥാൻ, എരിത്രിയ, ഇന്ത്യ എന്നീ രാജ്യങ്ങളാണ് ബ്രിട്ടനിൽ അഭയം തേടി എത്തുന്ന ആദ്യ പത്തു രാജ്യങ്ങളുടെ പട്ടികയിൽ ഉള്ളത്.