ഇറാഖില്‍ മദ്യ നിര്‍മ്മാണവും,ഇറക്കുമതിയും, വില്‍പനയും നിരോധിച്ച തീരുമാനത്തിനെതിരെ പ്രതിഷേധവുമായി രാഷ്ട്രീയ പാര്‍ട്ടികള്‍. ബീവറേജ് ഷോപ്പ് നടത്തിപ്പുകാരുടെ എതിര്‍പ്പുകളും പ്രതിഷേധവും കണക്കിലെടുക്കാതെയാണ് ശനിയാഴ്ച മുതല്‍ നിയമം നടപ്പിലാക്കി തുടങ്ങിയത്. നിയമം ജനാധിപത്യപരമല്ലെന്നാണ് ആരോപണം. രാജ്യത്ത് ആല്‍ക്കഹോള്‍ സാന്നിധ്യമുള്ള മുഴുവന്‍ വസ്തുക്കളും തടയാന്‍ ഭരണകൂടം കസ്റ്റംസിന് നിര്‍ദ്ദേശം നല്‍കി. വിലക്ക് ലംഘിക്കുന്നവര്‍ക്ക് 7700 ഡോളര്‍ മുതല്‍ 19000 ഡോളര്‍ വരെ പിഴ തുക അടക്കേണ്ടി വരും.