യൂറോപ്യന്‍ ട്രാവല്‍ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ഓതറൈസേഷന്‍ സിസ്റ്റം അവതരിപ്പിക്കുന്നത് അടുത്ത വര്‍ഷത്തേക്ക് മാറ്റിയതായി യൂറോപ്യന്‍ യൂണിയന്‍ 

By: 600002 On: Mar 6, 2023, 12:15 PM

 


വിസ രഹിത പദ്ധതിയായ യൂറോപ്യന്‍ ട്രാവല്‍ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ഓഥറൈസേഷന്‍ സിസ്റ്റം(ETIAS)  ലോഞ്ച് ചെയ്യുന്നത് അടുത്ത വര്‍ഷത്തേക്ക് മാറ്റിവെച്ചതായി യൂറോപ്യന്‍ യൂണിയന്‍ അറിയിച്ചു. സ്‌കീമിന് കീഴില്‍ യൂറോപ്യന്‍ യൂണിയന്‍ ഇതര രാജ്യങ്ങളിലെ പാസ്‌പോര്‍ട്ട് ഉടമകള്‍ക്ക് യാത്രയ്ക്ക് മുമ്പ് യൂറോപ്യന്‍ യൂണിയനില്‍ പ്രവേശിക്കാനുള്ള അനുമതി പ്രധാനമാണ്. 2023 നവംബര്‍ മുതല്‍ പദ്ധതി നടപ്പാക്കാനാണ് ആദ്യം തീരുമാനിച്ചിരുന്നത്. ഈ സംവിധാനത്തിലൂടെ യൂറോപ്യന്‍ യൂണിയന്‍ തങ്ങളുടെ അതിര്‍ത്തി സുരക്ഷ ശക്തിപ്പെടുത്താനും യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളില്‍ പ്രവേശിക്കുന്നതും പുറത്തേക്ക് പോകുന്നതുമായ യാത്രക്കാരെ ഡിജിറ്റലായി സ്‌ക്രീന്‍ ചെയ്യുന്നതിനും ലക്ഷ്യമിടുന്നു. 

വിസരഹിതമാണ് ഈ സംവിധാനം. യുഎസിലെ ഇലക്ട്രോണിക് സിസ്റ്റം ഫോര്‍ ട്രാവല്‍ ഓഥറൈസേഷന്(ഇടിഎസ്എ) സമാനമായി യൂറോപ്യന്‍ യൂണിയന്‍ ഇതര പൗരന്മാര്‍ക്ക് വേഗത്തിലുള്ള ഓണ്‍ലൈന്‍ ഓഥറൈസേഷനാണ് സിസ്റ്റത്തിലൂടെ നടപ്പാക്കുന്നത്.