കാനഡയില്‍ വീട് വാങ്ങാന്‍ ഏറ്റവും ചെലവേറിയ നഗരങ്ങളില്‍ നാല് മെട്രോ വാന്‍കുവര്‍ നഗരങ്ങള്‍: റിപ്പോര്‍ട്ട് 

By: 600002 On: Mar 6, 2023, 10:02 AM

മെട്രോ വാന്‍കുവറില്‍ പൊതുവെ ഒരു വീട് വാങ്ങിക്കുക എന്നത് വളരെ ചെലവേറിയതാണ്. എന്നാല്‍ ആദ്യമായി വീട് വാങ്ങിക്കുന്നവര്‍ക്ക് താങ്ങാനാകാത്ത വിലയാണ് മെട്രോ വാന്‍കുവറിലെ നഗരങ്ങളിലുള്ളത്. മാര്‍ക്കറ്റ് ട്രാക്കറായ പോയിന്റ് ടു ഹോമില്‍ നിന്നുള്ള പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് വാന്‍കുവര്‍, റിച്ച്മണ്ട്, കോക്വിറ്റ്‌ലാം, ബര്‍ണബി എന്നീ നഗരങ്ങള്‍ ഫസ്റ്റ് ഇയര്‍ ഹോം ഓണര്‍ഷിപ്പിനുള്ള ഏറ്റവും ചെലവേറിയ 15 നഗരങ്ങളുടെ പട്ടികയില്‍ ഇടംപിടിച്ചു. പട്ടികയില്‍ വാന്‍കുവര്‍ അഞ്ചാം സ്ഥാനത്താണ്. 331,600 ഡോളറാണ് വാന്‍കുവറില്‍ ഫസ്റ്റ് ഇയര്‍ ഓഫ് ഓണര്‍ഷിപ്പ്. 

റിച്ച്മണ്ട് പട്ടികയില്‍ ഏഴാം സ്ഥാനത്തും(314,900 ഡോളര്‍),കോക്വിറ്റ്‌ലാം(296,700 ഡോളര്‍) എട്ടാം സ്ഥാനത്തുമാണ്. 292,400 ഡോളറിലധികം നിരക്കുമായി 11 ആം സ്ഥാനത്താണ് ബര്‍ണബി.