ബീസി സ്വദേശിനിയെ മെക്‌സിക്കോയിലെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കാമുകന്‍ അറസ്റ്റില്‍ 

By: 600002 On: Mar 6, 2023, 8:53 AM

മെക്‌സിക്കോയിലെ സൗത്ത് കാന്‍കുനിലെ സ്‌കലകോക്കോയിലുള്ള ഒരു റിസോര്‍ട്ടില്‍ ബ്രിട്ടീഷ് കൊളംബിയ സ്വദേശിനിയെ മരിച്ച നിലയില്‍ കണ്ടെത്തി. ബീസി ഡോസണ്‍ ക്രീക്ക് സ്വദേശനിയായ കിയാര ആഗ്ന്യുവിനെയാണ്(23) കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. യുവതിയുടെ മരണം കൊലപാതകമാണെന്ന് സംശയിക്കുന്നതായും സംഭവവുമായി ബന്ധപ്പെട്ട് കാമുകന്‍ അറസ്റ്റിലായതായും പോലീസ് അറിയിച്ചു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായും പോലീസ് അറിയിച്ചു. 

കിയാര ആഗ്ന്യൂവിന്റെ മൃതശരീരം കാനഡയില്‍ ഉടന്‍ തിരിച്ചെത്തിക്കുമെന്ന് കുടുംബാംഗങ്ങള്‍ പറഞ്ഞു. യുവതിയുടെ ശവസംസ്‌കാര ചെലവുകള്‍ക്കായി GoFoundMe  വഴി ധനസമാഹരണം നടത്തുന്നുണ്ട്.