ചുമയും പനിയും ശ്വാസതടസവും ;ദില്ലിയില്‍  എച്ച് 3 എൻ 2 വൈറസ്

By: 600021 On: Mar 6, 2023, 2:16 AM

ദില്ലിയിൽ കുട്ടികളിലും മുതിർന്നവരിലും ബാധിക്കുന്ന ചുമയും പനിയും ശ്വാസതടസവും എച്ച് 3എൻ 2 വൈറസ് മൂലമെന്ന് ഐസിഎംആർ.  നിൽക്കാത്ത  ചുമ മൂലം ആശുപത്രിയിൽ ചികിത്സ തേടുന്നവരുടെ എണ്ണം  കൂടിയെന്നും  ഇതിൽ 16 ശതമാനം പേർക്ക് ന്യൂമോണിയ ബാധിച്ചെന്നും ഐസിഎംആർ വ്യക്തമാക്കി. എച്ച് 3 എൻ 2 കാരണം നിരവധി ആളുകൾ പോസ്റ്റ്-വൈറൽ ബ്രോങ്കൈറ്റിസ് ബാധിച്ച് ആശുപത്രിയിൽ എത്തുന്നുണ്ട്. ഇത് അസാധരണമല്ലെന്നും എല്ലാ വർഷവും ജനുവരി, ഫെബ്രുവരി മാസങ്ങളിൽ കാലാവസ്ഥാ വ്യതിയാനം കാരണം വൈറസ് കേസുകൾ/ സീസണൽ ഇൻഫ്ലുവൻസ വർധിക്കാറുണ്ടെന്നും ഗുരുഗ്രാമിലെ ഫോർട്ടിസ് മെമ്മോറിയൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ ഇന്റേണൽ മെഡിസിൻ ഡയറക്ടർ ഡോ അമിതാഭ് പാർടി പറഞ്ഞു. ജനങ്ങള്‍  തിരക്കേറിയ സ്ഥലങ്ങളില്‍  പോകുന്നത് ഒഴിവാക്കണമെന്നും യാത്ര ചെയ്യുമ്പോള്‍ ശ്രദ്ധ പുലര്‍ത്തണമെന്നും വ്യക്തി ശുചിത്വം ഉറപ്പാക്കണമെന്നും വിദഗ്ധര്‍ നിര്‍ദേശിച്ചു. രണ്ട് ദിവസത്തിൽ കൂടുതൽ  തുടരുന്ന  രോഗലക്ഷണങ്ങൾക്ക്  എത്രയും വേഗം ചികിത്സ തേടണമെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.