കടുത്ത സാമ്പത്തിക തകർച്ചയെത്തുടര്‍ന്ന് സൈനിക മെസ്സുകളില്‍ ഭക്ഷണ വിതരണം വെട്ടിക്കുറച്ച് പാകിസ്താന്‍. സൈനികർക്ക് ആവശ്യമായ ഭക്ഷണം കിട്ടുന്നില്ലെന്ന് സൈനികരെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സൈനികരുടെ ശമ്പളവും അഫ്ഘാൻ അതിർത്തിയിൽ കടുത്ത ഭീകരവാദ ഭീഷണി നേരിടുന്ന സാഹചര്യത്തിൽ സൈന്യത്തിനുള്ള ആയുധ വിതരണവും പ്രതിസന്ധിയിലാണ്.