പാവപ്പെട്ട രാജ്യങ്ങളോട് വാഗ്ദാനങ്ങള്‍ പാലിച്ചില്ല; ധനിക രാജ്യങ്ങളെ വിമർശിച്ച് യുഎൻ ചീഫ് അന്‍റോണിയോ ഗുട്ടറസ്

By: 600021 On: Mar 6, 2023, 1:11 AM

ധനിക രാജ്യങ്ങളും  ബഹുരാഷ്ട്ര കുത്തകകളും പാവപ്പെട്ട രാജ്യങ്ങളെ ഉയർന്ന പലിശാനിരക്കും ഇന്ധന വൈദ്യുതി നിരക്കുകളും കൊണ്ട് ശ്വാസം മുട്ടിക്കുകയാണെന്ന് വിമര്‍ശിച്ച്  ഐക്യരാഷ്ട്ര സഭാ തലവൻ അന്‍റോണിയോ ഗുട്ടെറസ്‌. ഖത്തറിൽ ലോകത്തിലെ ഏറ്റവും വികസനം കുറഞ്ഞ രാജ്യങ്ങളുടെ ഉച്ചകോടിയിൽ നടത്തിയ പ്രസംഗത്തിലായിരുന്നു ഗുട്ടെറസിന്‍റെ പരാമർശം. ധനിക രാജ്യങ്ങളും  കുത്തകകളും  ധാർമിക ഉത്തരവാദിത്തം കാണിക്കണമെന്നും   ദരിദ്ര രാജ്യങ്ങളുടെ സമ്പദ്‌വ്യവസ്ഥയെ ഉത്തേജിപ്പിക്കാനും ആരോഗ്യ-വിദ്യാഭ്യാസ മേഖലയെ മെച്ചപ്പെടുത്താനും  500 ബില്യൺ ഡോളർ  പ്രതിവർഷം നൽകണമെന്നും ഗുട്ടെറസ്‌ പറഞ്ഞു.