കാൻസർ രോ​ഗം  അതിജീവിച്ച്  അമേരിക്കൻ പ്രസിഡണ്ട് ജോ ബൈഡൻ

By: 600021 On: Mar 6, 2023, 12:58 AM

 

അമേരിക്കയിൽ അഞ്ചുപേരിൽ ഒരാളിൽ കാണപ്പെടുന്ന ത്വക്കിനെ ബാധിക്കുന്ന കാന്‍സര്‍ രോഗത്തില്‍ നിന്നും മുക്തനായി അമേരിക്കന്‍ പ്രസിഡണ്ട്  ജോ ബൈഡന്‍. ബൈഡന്‍റെ കാന്‍സര്‍ പൂർണമായും ഭേദപ്പെട്ടെന്നും പ്രസിഡണ്ട് എന്ന നിലയിൽ പ്രവർത്തിക്കാൻ ജോ ബൈഡൻ ആരോ​ഗ്യവാനും  ഊർജ്ജസ്വലനുമാണെന്നും ഡോക്ടർ കെവിൻ ഒ കോർണർ പറഞ്ഞു. ശരീരത്തിലെ മറ്റ് സ്ഥലങ്ങളിലേക്ക് വ്യാപിച്ചിട്ടില്ലെങ്കിലും വലുപ്പം വർദ്ധിക്കാനുള്ള സാധ്യതയുള്ളതിനാല്‍ കാന്‍സര്‍ ബാധിച്ച ത്വക്ക് നീക്കം ചെയ്തതായും ഡോക്ടർ വ്യക്തമാക്കി.