റഷ്യയില്‍ കൊവിഡ് വാക്‌സിൻ വികസിപ്പിച്ച ശാസ്ത്രജ്ഞൻ കൊല്ലപ്പെട്ടു

By: 600021 On: Mar 6, 2023, 12:57 AM

 

റഷ്യൻ കൊവിഡ് വാക്സിന്‍  സ്പുഡ്നിക് വികസിപ്പിച്ച 18 ശാസ്ത്രജ്ഞരിൽ ഒരാളായ ആൻഡ്രി ബോട്ടിക്കോവ്  കഴുത്തുഞെരിച്ച് കൊല്ലപ്പെട്ട  നിലയില്‍. 29 -കാരനായ യുവാവ് ബോട്ടിക്കോവിനെ ബെൽറ്റുകൊണ്ട് കഴുത്തുഞെരിച്ച് കൊലപ്പെടുത്തി ഓടി രക്ഷപ്പെടുകയായിരുന്നു.  പ്രതിയെ പിടികൂടി. ഗമാലേയ നാഷണൽ റിസർച്ച് സെന്റർ ഫോർ ഇക്കോളജി ആൻഡ് മാത്തമാറ്റിക്‌സിൽ സീനിയർ ഗവേഷകനായി ജോലി ചെയ്യുകയായിരുന്നു  47 കാരനായ ബോട്ടിക്കോവ്.  2021-ൽ കൊവിഡ് വാക്‌സിൻ നിര്‍മാണത്തിലുള്ള സംഭാവനയ്ക്ക്  ഓർഡർ ഓഫ് മെറിറ്റ് ഫോർ ഫാദർലാൻഡ് അവാർഡ് നൽകി റഷ്യൻ പ്രസിഡണ്ട് വ്‌ളാഡിമിർ പുടിൻ ഇദ്ദേഹത്തെ ആദരിച്ചിരുന്നു. കൊലപാതകത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.