മസ്തിഷ്‌കത്തെ ഭക്ഷിക്കുന്ന അമീബ: അണുബാധയെ തുടർന്ന് ഫ്ലോറിഡയിൽ ഒരു മരണം.

By: 600110 On: Mar 4, 2023, 5:26 PM

 

നെഗ്ലേരിയ ഫൗളറിയെന്ന, മസ്തിഷ്കം ഭക്ഷിക്കുന്ന അമീബ ഉള്ളിൽ ചെന്ന്, ഫ്ലോറിഡയിൽ, ഒരാൾ മരിച്ചു. ടാപ്പ് വെള്ളം ഉപയോഗിച്ച് സൈനസ് കഴുകിയത് മൂലമാവാം അണുബാധയുണ്ടായത് എന്നും, അണുബാധയെക്കുറിച്ച് പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകുന്നതായും, ഷാർലറ്റ് കൗണ്ടിയിലെ ഫ്ലോറിഡ ഡിപ്പാർട്ട്‌മെന്റ് ഓഫ് ഹെൽത്ത് പറഞ്ഞു.

ഡിപ്പാർട്മെന്റ് റിപ്പോർട്ട്‌ അനുസരിച്ച് അണുവിമുക്തമാക്കാത്ത ടാപ്പ് വെള്ളം മൂക്ക് കഴുകാൻ സുരക്ഷിതമല്ല. സൈനസ് കഴുകുമ്പോൾ ചൂടുള്ളതോ അണുവിമുക്തമായതോ ആയ വെള്ളം മാത്രമേ ഉപയോഗിക്കാവൂ.