‘റഷ്യ - യുക്രൈൻ യുദ്ധം’ പദ പ്രയോഗം;  ജി 20 ഉച്ചകോടി വിദേശകാര്യ മന്ത്രിമാരുടെ യോഗവും അലസിപിരിഞ്ഞു

By: 600021 On: Mar 4, 2023, 2:18 AM

യുക്രെയ്ൻ യുദ്ധത്തെ ചൊല്ലിയുള്ള തർക്കത്തെത്തുടർന്ന്  ജി 20  ഉച്ചകോടിയുമായി ബന്ധപ്പെട്ട വിദേശകാര്യ മന്ത്രിമാരുടെ  യോഗം അലസിപ്പിരിഞ്ഞു. യോഗം പിരിഞ്ഞതിൽ അതൃപ്തി അറിയിച്ച  ഇന്ത്യ  ഉച്ചകോടി ലക്ഷ്യം കാണാതെ പോകരുതെന്ന് അംഗരാജ്യങ്ങളോട് ആവശ്യപ്പെട്ടു .  ജി20 അധ്യക്ഷനും ഇന്ത്യൻ പ്രധാനമന്ത്രിയുമായ മോദിയുടെ സമാധാന ആഹ്വാനം തള്ളിക്കൊണ്ടാണ് രാജ്യങ്ങൾ കൊമ്പുകോർത്തത്.  രാഷ്ട്രപതി ഭവനിലെ കൾച്ചറൽ സെന്ററിൽ നടന്ന യോഗത്തിൽ റഷ്യ, അമേരിക്ക, ചൈന, ജർമ്മനി തുടങ്ങി നിരവധി രാജ്യങ്ങളുടെ പ്രതിനിധികലാണ്  പങ്കെടുത്തത്. ബംഗലുരുവിൽ നടന്ന ജി 20 ധനമന്ത്രിമാരുടെ യോഗവും  റഷ്യ - യുക്രൈൻ യുദ്ധം എന്ന വാക്ക് ഉപയോഗിക്കുന്നതിലെ അഭിപ്രായ വ്യത്യാസത്തെ തുടർന്ന്   പ്രമേയം  പാസാക്കാതെയാണ് പിരിഞ്ഞത്.  യുദ്ധം അവസാനിപ്പിക്കാനുള്ള ഏത് സമാധാന ശ്രമങ്ങൾക്കും ഇന്ത്യ ഭാഗമാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി  അറിയിച്ചിരുന്നു.