പാചകവാതക വില വീണ്ടും വർധിപ്പിച്ചു

By: 600021 On: Mar 4, 2023, 1:22 AM

പാചകവാതകത്തിന് വില കൂട്ടി. ഗാർഹികാവശ്യ സിലിണ്ടറിന് 50 രൂപ കൂടി 1000 രൂപയിലെത്തി. വാണിജ്യ സിലിണ്ടറിന് 350.50 രൂപയുമാണ് കൂട്ടിയത്. ഗാർഹിക ഉപയോക്താക്കൾക്കുള്ള പാചക വാതക സബ്‌സിഡി പുനഃസ്ഥാപിക്കാത്ത പശ്ചാത്തലത്തിൽ പുതുക്കിയ നിരക്കുകൾ സാധാരണക്കാർക്ക് തിരിച്ചടിയാണ്. സബ്‌സിഡി അനുവദിക്കാനും പുനഃസ്ഥാപിക്കാനും വേണ്ട  നടപടികൾ കേന്ദ്ര സർക്കാറിൻ്റെ ഭാഗത്തു നിന്നും ഉണ്ടായിട്ടില്ല. 2020 ൽ പാചക വാതക നിരക്ക് 594 ആയിരുന്നപ്പോളാണ് കേന്ദ്ര സർക്കാർ സബ്സിഡി ഒഴിവാക്കിയത്. വില  പുനഃസ്ഥാപിച്ചതുമില്ല. 2020-2021 സാമ്പത്തിക വർഷം 20,000 കോടിയിലേറെ രൂപയാണ് ഈ ഇനത്തിൽ സർക്കാരിൻ്റെ വരുമാനം. ഉജ്ജ്വല പദ്ധതി പ്രകാരം എൽ പി ജി കണക്ഷൻ ലഭിച്ച 9  കോടിയോളം സാമ്പത്തിക പിന്നാക്ക കുടുംബങ്ങൾക്ക് മാത്രം നിലവിൽ സിലിണ്ടറിന് 200 രൂപ സബ്സിഡി ലഭിക്കുന്നുണ്ട്. എൽ പി ജി യെക്കാൾ വില കുറഞ്ഞ പ്രകൃതി വാതകം ഉപയോഗിക്കേണ്ട സാഹചര്യത്തിലാണ് സാധാരണക്കാർ.