ഒന്റാറിയോയിൽ ഗ്രീൻബെൽറ്റ് ഇല്ലാതെ തന്നെ 2M വീടുകൾക്ക് മതിയായ ഭൂമിയുണ്ടെന്ന് റിപ്പോർട്ട്

By: 600110 On: Mar 3, 2023, 4:39 PM

 

ഗ്രീൻബെൽറ്റ് വികസിപ്പിക്കാതെ തന്നെ 2031- ഓടെ രണ്ട് ദശലക്ഷത്തിലധികം വീടുകൾ നിർമ്മിക്കാൻ ഒന്റാറിയോയ്ക്ക് മതിയായ ഭൂമിയുണ്ടെന്ന് റിപ്പോർട്ട്. പ്രോഗ്രസീവ് കൺസർവേറ്റീവ് ഗവൺമെന്റ് 2031-ഓടെ ഒന്റാറിയോയിലുടനീളം 1.5 ദശലക്ഷം പുതിയ വീടുകൾ നിർമ്മിക്കും.  അതിനു വേണ്ടി 7,400 ഏക്കർ സംരക്ഷിത ഗ്രീൻബെൽറ്റ്- ഭൂമി നീക്കം ചെയ്യാനും, ആ സ്ഥലം ഭവനനിർമ്മാണത്തിനായി തുറന്നുകൊടുക്കാനും സർക്കാർ ആലോചിക്കുന്നു.

മുൻ ഗ്രീൻബെൽറ്റ് ഭൂമിയിൽ ഏകദേശം 50,000 പുതിയ വീടുകൾ നിർമ്മിക്കാമെന്ന് പ്രതീക്ഷിക്കുന്നതായി അധികൃതർ പറഞ്ഞു. 2025-നകം നിർമ്മാണം ആരംഭിക്കും.