കാനഡയില്‍ മദ്യവില്‍പ്പന കുത്തനെ ഇടിഞ്ഞതായി റിപ്പോര്‍ട്ട് 

By: 600002 On: Mar 3, 2023, 11:42 AM

കാനഡയില്‍ മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് മദ്യവില്‍പ്പനയില്‍ വന്‍ ഇടിവ് രേഖപ്പെടുത്തിയതായി സ്റ്റാറ്റിസ്റ്റിക്‌സ് കാനഡ. ചില സമയങ്ങളില്‍ ഇടിവ് റെക്കോര്‍ഡ് തലത്തിലെത്തിയതായും ഫെബ്രുവരിയില്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. 2021 ഏപ്രില്‍ 1നും 2022 മാര്‍ച്ച് 31 നും ഇടയില്‍ ലിക്കര്‍ അതോറിറ്റികള്‍, ബ്രൂവറികള്‍, വൈനറികള്‍, ബാറുകള്‍, റെസ്‌റ്റോറന്റുകള്‍ എന്നിവ വഴി 26.1 ബില്യണ്‍ ഡോളറിന്റെ മദ്യമാണ് വിറ്റതെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. മുന്‍ സാമ്പത്തിക വര്‍ഷത്തേക്കാള്‍ 2.4 ശതമാനം വര്‍ധനവുണ്ടായതായി സ്റ്റാറ്റിസ്റ്റിക്‌സ് കാനഡ ചൂണ്ടിക്കാട്ടി. 

മദ്യവില്‍പ്പന മേഖലയില്‍ 2.8 ശതമാനം വര്‍ധിച്ച പണപ്പെരുപ്പമാണ് വില്‍പ്പന മൂല്യത്തില്‍ ഈ വര്‍ധനവിന് കാരണം. എന്നിരുന്നാലും സ്റ്റോറുകള്‍ 1.2 ശതമാനം കുറവ് മദ്യമാണ് വിറ്റത്. ഇത് ഏകദേശം 3.1 ബില്യണ്‍ ലിറ്ററായി കുറഞ്ഞു. 2013-14 സാമ്പത്തിക വര്‍ഷത്തിന് ശേഷമുള്ള ആദ്യ ഇടിവാണിതെന്നും ഒരു ദശാബ്ദത്തിലേറെയായി അളവ് അനുസരിച്ച് വില്‍പ്പനയിലെ ഏറ്റവും വലിയ ഇടിവാണിതെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. 

അതേസമയം, ആളുകള്‍ എത്രത്തോളം ഉപയോഗിക്കുന്നുവെന്നതിന് തുല്യമല്ല, മദ്യത്തിന്റെ അളവ് അനുസരിച്ചുള്ള വില്‍പ്പനയെന്ന് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.