കാനഡയില്‍ ഫേഷ്യല്‍ ഏജ് എസ്റ്റിമേഷന്‍ ടെക്‌നോളജി പരീക്ഷിക്കാനൊരുങ്ങി ഇന്‍സ്റ്റാഗ്രാം 

By: 600002 On: Mar 3, 2023, 10:23 AM

വ്യാഴാഴ്ച മുതല്‍ ഏജ് വേരിഫിക്കേഷന്‍ ടൂള്‍ വിപുലീകരിക്കുകയാണെന്ന് ഇന്‍സ്റ്റാഗ്രാം. 13 നും 17 നും ഇടയില്‍ പ്രായമുള്ള ഉപയോക്താക്കളെ ലക്ഷ്യമിട്ട് ഫേഷ്യല്‍ ഏജ് എസ്റ്റിമേഷന്‍ ടെക്‌നോളജി കാനഡയില്‍ പരീക്ഷിക്കുകയാണെന്ന് ഇന്‍സ്റ്റാഗ്രാം വ്യക്തമാക്കി. രണ്ട് രീതികളിലൂടെയായിരിക്കും ഫേഷ്യല്‍ ഏജ് എസ്റ്റിമേഷന്‍ ടെക്‌നോളജി പരീക്ഷിക്കുക. 

ജനനത്തീയതി 18 വയസ്സിന് താഴെയുള്ള ഉപയോക്താക്കള്‍ ആപ്പില്‍ വയസ്സ് മാറ്റാന്‍ ശ്രമിച്ചാല്‍ മാത്രമേ ഫേഷ്യല്‍ ഏജ് എസ്റ്റിമേഷന്‍ ടെക്‌നോളജി ഉപയോഗിക്കൂവെന്നും ഇന്‍സ്റ്റാഗ്രാം അറിയിച്ചു. ഡ്രൈവിംഗ് ലൈസന്‍സ് അല്ലെങ്കില്‍ ഐഡി കാര്‍ഡ് പോലുള്ള ഫോട്ടോ ഐഡന്റിഫിക്കേഷന്‍ അപ്‌ലോഡ് ചെയ്യുകയോ അല്ലെങ്കില്‍ വീഡിയോ സെല്‍ഫി റെക്കോര്‍ഡ് ചെയ്യുകയോ വേണമെന്ന് ഉപയോക്താവിനോട് ആവശ്യപ്പെടും. 

രണ്ടാമത്തേത് വെരിഫിക്കേഷനായി ഉപയോഗിക്കുകയാണെങ്കില്‍, ഫേഷ്യല്‍ ഏജ് എസ്റ്റിമേഷന്‍ ടെക്‌നോളജി ഉപഭോക്താവ് അവര്‍ പറയുന്ന പ്രായമാണോ എന്ന് കണക്കാക്കുമെന്നും ഇന്‍സ്റ്റാഗ്രാം അറിയിച്ചു. 

2022 ജൂണില്‍ ആരംഭിച്ച ഫേഷ്യല്‍ ഏജ് എസ്റ്റിമേഷന്‍ ടെക്‌നോളജി യുഎസ്, യുകെ, ഇന്ത്യ, ബ്രസീല്‍ എന്നീ രാജ്യങ്ങളില്‍ നിലവിലുണ്ട്.