വാന്‍കുവറില്‍ ഫെബ്രുവരിയിലെ ഭവന വില്‍പ്പന 47.2 ശതമാനം കുറഞ്ഞു: റിയല്‍ എസ്റ്റേറ്റ് ബോര്‍ഡ്

By: 600002 On: Mar 3, 2023, 9:17 AM

വാന്‍കുവറില്‍ ഫെബ്രുവരി മാസത്തിലെ ഭവന വില്‍പ്പന 10 വര്‍ഷത്തെ ശരാശരിയേക്കാള്‍ 33 ശതമാനവും മുന്‍ വര്‍ഷത്തേക്കാള്‍ 47.2 ശതമാനവും കുറഞ്ഞതായി ഗ്രേറ്റര്‍ വാന്‍കുവര്‍ റിയല്‍ എസ്റ്റേറ്റ് ബോര്‍ഡ് റിപ്പോര്‍ട്ട്. അതേസമയം, ജനുവരിയെ അപേക്ഷിച്ച് 76.9 ശതമാനം ഉയര്‍ന്നതായി ബോര്‍ഡ് ചൂണ്ടിക്കാണിക്കുന്നു. ഈ മാസത്തെ വില്‍പ്പന 1,808 ആണ്. 

2022 ഫെബ്രുവരിയില്‍ നിന്ന് 16.7 ശതമാനവും ജനുവരി മുതല്‍ 5.2 ശതമാനവും വില്‍പ്പനയ്ക്കുള്ള വീടുകളുടെ എണ്ണം വര്‍ധിച്ചു. കഴിഞ്ഞ മാസം 3,467 പുതിയ ലിസ്റ്റിംഗുകള്‍ ഉണ്ടായെന്നും ബോര്‍ഡ് പറയുന്നു. 

എല്ലാ റെസിഡന്‍ഷ്യല്‍ പ്രോപ്പര്‍ട്ടുകളുടെയും കോമ്പോസിറ്റ് ബെഞ്ച്മാര്‍ക്ക് വില 1,123,400 ഡോളറിലെത്തി, കഴിഞ്ഞ വര്‍ഷം ഇതേമാസത്തെ അപേക്ഷിച്ച് 9.3 ശതമാനം ഇടിവാണ് ഇതില്‍ ഉണ്ടായിട്ടുള്ളത്.