ഒന്റാരിയോയില്‍ വീണ്ടും വിന്റര്‍ സ്‌റ്റോം; ടൊറന്റോയില്‍ സീസണിലെ ഏറ്റവും വലിയ മഞ്ഞുവീഴ്ചയായിരിക്കുമെന്ന് എണ്‍വയോണ്‍മെന്റ് കാനഡ 

By: 600002 On: Mar 3, 2023, 9:01 AM

വാരാന്ത്യത്തില്‍ വീണ്ടുമൊരു വിന്റര്‍ സ്‌റ്റോം കൂടി ഒന്റാരിയോയിലെത്തുന്നതോടെ ടൊറന്റോയിലും ഗ്രേറ്റര്‍ ടൊറന്റോ ഏരിയയിലും കനത്ത മഞ്ഞുവീഴ്ച അനുഭവപ്പെടുമെന്ന് എണ്‍വയോണ്‍മെന്റ് കാനഡ മുന്നറിയിപ്പ് നല്‍കി. വെള്ളിയാഴ്ച രാവിലെ ആരംഭിക്കുന്ന മഞ്ഞുവീഴ്ച വൈകുന്നേരം 5 മണിയോടെ ശക്തിപ്രാപിച്ച് രാത്രി മുഴുവന്‍ തുടരുമെന്നും മുന്നറിയിപ്പില്‍ പറയുന്നു. ഈ സീസണിലെ ഏറ്റവും വലിയ മഞ്ഞുവീഴ്ചയായിരിക്കും ടൊറന്റോയിലുണ്ടാവുകയെന്നും എണ്‍വയോണ്‍മെന്റ് കാനഡ പറയുന്നു. ഒന്റാരിയോയില്‍ സ്‌റ്റോം വാണിംഗും നല്‍കിയിട്ടുണ്ട്. 

സതേണ്‍ ഒന്റാരിയോയില്‍ 25 സെന്റിമീറ്റര്‍ വരെ മഞ്ഞുവീഴ്ചയുണ്ടായേക്കാമെന്നാണ് പ്രതീക്ഷിക്കുന്നത്. കൂടാതെ താപനിലയെ അനുസരിച്ച് നേരിയ മഴക്കും സാധ്യതയുണ്ടെന്നും എണ്‍വയോണ്‍മെന്റ് കാനഡ അറിയിച്ചു.