ബാങ്ക് ജീവനക്കാരുടെ പ്രവൃത്തി ദിവസം ആഴ്ചയിൽ അഞ്ച് ആക്കാൻ ധാരണ. കാലങ്ങളായുള്ള ആവശ്യം ഉടൻ നടപ്പാക്കാൻ ഇന്ത്യൻ ബാങ്ക്‌സ് അസോസിയേഷനും (ഐബിഎ) യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് എംപ്ലോയീസും തീരുമാനിച്ചു. ആഴ്ചയിൽ അഞ്ച് പ്രവൃത്തിദിനമെന്ന നിയമം വരുന്നതോടെ മാസത്തിലെ എല്ലാ ശനി ഞായർ ദിവസങ്ങളിലും ബാങ്ക് അവധിയായിരിക്കും. രാവിലെ 9.45 മുതൽ വൈകിട്ട് 5.30 വരെ ഓരോ ദിവസവും ജീവനക്കാർ 40 മിനുറ്റ് അധികം ജോലി ചെയ്യേണ്ടതായി വരും. നിലവിൽ മാസത്തിലെ രണ്ടാമത്തെയും നാലാമത്തെയും ശനിയാഴ്ചകൾ അവധിയാണ്. മൊബൈൽ ബാങ്കിങ് ഉൾപ്പെടെ സേവനങ്ങൾ ഉണ്ടായിട്ടും ബാങ്കിലെ തിരക്ക് കുറയാത്തത് പരിഗണിച്ചാണ് മാറ്റം.