രാമായണവും മഹാഭാരതവും തൻ്റെ  സിനിമകൾക്ക് പ്രചോദനമായെന്ന് രാജമൗലി 

By: 600021 On: Mar 3, 2023, 3:56 AM

തൻ്റെ സിനിമകൾക്ക്  പ്രചോദനം രാമായണവും മഹാഭാരതവുമാണെന്ന് സംവിധായകൻ രാജമൗലി.  ഓരോതവണ വായിക്കുമ്പോഴും പുതിയ കാര്യങ്ങളാണ് താൻ ഗ്രഹിക്കുന്നത്. കഥകൾ, കഥാപാത്രങ്ങൾ, കഥാപാത്രങ്ങൾക്കുള്ളിലെ സംഘർഷങ്ങൾ, അവരുടെ വികാരങ്ങൾ എന്നിവ കടൽപോലെ ബൃഹത്താണെന്നും ആർ.ആർ.ആറിന് ലഭിച്ച ആഗോള അംഗീകാരത്തിന് പിന്നാലെ രാജമൗലി പ്രതികരിച്ചു. കുഞ്ഞായിരിക്കുമ്പോൾ ചെറുകഥകളായി വായിച്ചു തുടങ്ങിയ  രാമായണവും മഹാഭാരതവും തുടക്കത്തിൽ തനിക്ക്  കഥകൾ മാത്രമായിരുന്നെന്നും  താൻ  വളർന്നതിനൊപ്പം  ആ കഥകളും  വളരുകയായിരുന്നെന്നും  ദ് ന്യൂയോർക്കറിന് നൽകിയ അഭിമുഖത്തിൽ രാജമൗലി വ്യക്തമാക്കി.