ലോകം വലിയതോതിൽ വിഭജിക്കപ്പെടുന്ന കാലത്താണ് ജി 20 രാജ്യങ്ങൾ ഒത്തുകൂടുന്നതെന്നും , ചില കാര്യങ്ങളുടെ നടത്തിപ്പിൽ ഈ കൂട്ടായ്മ പരാജയപ്പെട്ടെങ്കിലും ജി 20 രാജ്യങ്ങൾക്ക് ലോകത്തോട് കൂടുതൽ ഉത്തരവാദിത്വം ഉണ്ടെന്നും പ്രധാനമന്ത്രി നരേന്ദ്രേമോദി. ഒരു ഭൂമി, ഒരു കുടുംബം, ഒരു ഭാവി എന്നത് ഐക്യത്തെ സൂചിപ്പിക്കുന്നുവെന്നും ഭിന്നതകൾ മറന്ന് പ്രവർത്തിക്കാൻ രാജ്യങ്ങൾക്ക് കഴിയണമെന്നും ജി 20 വിദേശകാര്യ മന്ത്രിമാരുടെ യോഗത്തെ അഭിസംബോധന ചെയ്യവേ അദ്ദേഹം വ്യക്തമാക്കി.