ഡൽഹിയിൽ വിദേശകാര്യമന്ത്രി തലത്തിൽ നടന്ന ജി 20 യോഗത്തിൽ യു എൻ സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോയുമായി ചർച്ച നടത്തി. റഷ്യയോട് യുദ്ധം അവസാനിപ്പിക്കണമെന്ന് ബ്ലിങ്കൻ ആവശ്യപ്പെട്ടു. പ്രശ്‌നപരിഹാരത്തിന് അമേരിക്ക തയ്യാറാണെന്നും എന്നാൽ സമാധാനത്തിനു റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിന് താല്പര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. റഷ്യ-യുക്രൈൻ യുദ്ധം എല്ലാ രാജ്യങ്ങളെയും ബാധിക്കുന്നുണ്ട്. റഷ്യ വിചാരിച്ചാൽ നാളെത്തന്നെ യുദ്ധം അവസാനിപ്പിക്കാമെന്നും നയതന്ത്ര ചർച്ചകൾ ഉണ്ടാകട്ടെയെന്ന് പ്രതീക്ഷിക്കുന്നതായും ബ്ലിങ്കൻ അറിയിച്ചു.