ഇന്ത്യ-ഇറ്റലി സ്റ്റാർട്ടപ്പ് ബ്രിഡ്ജിന് തുടക്കമായി 

By: 600021 On: Mar 3, 2023, 1:51 AM

ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജ മേലോനി ഇന്ത്യ സന്ദർശിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ചയിൽ   ഇന്ത്യ -ഇറ്റലി സ്റ്റാർട്ടപ്പുകൾ പ്രോത്സാഹിപ്പിക്കുന്ന  സ്റ്റാർട്ട് അപ്പ് ബ്രിഡ്ജിന് രൂപം നൽകി.  പ്രതിരോധ-നാവിക സഹകരണം, വ്യാപാരം തുടങ്ങിയവിഷയങ്ങൾ ചർച്ച ചെയ്തു. ശാസ്ത്ര സാങ്കേതിക -വിദ്യാഭ്യാസ സഹകരണത്തിനുള്ള ഇന്ത്യ-പസിഫിക് ഇനിഷ്യേറ്റിവിൽ  ഇറ്റലിയും പങ്കാളിയാവും. കൂടുതൽ ഇന്ത്യൻ വിദ്യാർത്ഥികൾക്ക് ഇറ്റലിയിൽ വിദ്യാഭ്യാസത്തിനും ഗവേഷണത്തിനും അവസരമൊരുക്കും. പുനരുപയോഗ ഊർജ്ജം, ഗ്രീൻ ഹൈഡ്രജൻ, ഐറ്റി, സെമി കണ്ടക്ടർ, ബഹിരാകാശ ഗവേഷണം, ടെലികോം മേഖലകളിൽ സഹകരണം ശക്തമാക്കും.