ഷമാ ഹക്കിം-ഡിസ്ട്രിക്റ്റ് കോര്‍ട്ടിലെ ആദ്യ വനിതാ മുസ്ലീം ജഡ്ജി ആയി സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു.

By: 600084 On: Mar 2, 2023, 2:51 PM

പി പി ചെറിയാൻ, ഡാളസ്.

സാക്രമെന്റൊ(കാലിഫോര്‍ണിയ): ഇന്ത്യന്‍ അമേരിക്കന്‍ ഡമോക്രാറ്റ് ഷമാ ഹക്കിം മെസ്സിവാല കാലിഫോര്‍ണിയാ തേര്‍ഡ് ഡിസ്ട്രിക്റ്റ് അപ്പീല്‍ കോടതിയില്‍ അസ്സോസിയേറ്റ് ജഡ്ജിയായി സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു.

ജഡ്ജി ഷമാ ഹക്കിം ചരിത്രത്തിലാദ്യമായി ഈ സ്ഥാനത്തേക്ക് നിയമിക്കപ്പെടുന്ന ആദ്യ സൗത്ത് ഏഷ്യന്‍ അമേരിക്കകാരിയും, ആദ്യ മുസ്ലീം അമേരിക്കന്‍ വനിതയുമാണ്. ജസ്റ്റിസ് കോള്‍മാന്‍ ബ്ലീസ് റിട്ടയര്‍ ചെയ്ത സ്ഥാനത്താണ് ഷമാ ഹക്കിമിന്റെ നിയമനം.

ചീഫ് ജസ്‌ററിസ് ഗുറേറൊ, അറ്റോര്‍ണി ജനറല്‍ റോബ് ബോന്റാ, ആക്ടിംഗ് പ്രിസൈഡിംഗ് ജസ്റ്റിസ് റൊണാള്‍ഡ് റോബി എന്നിവര്‍ ഉള്‍കൊള്ളുന്ന മൂന്നംഗ കമ്മീഷനാണ് ഷമാഹക്കിമിനെ ഐക്യകണ്‌ഠേനെ ഈ സ്ഥാനത്തേക്ക് നിയമിതയായത്.

2017 മുതല്‍ സാക്രമെന്റൊ കൗണ്ടി സുപ്പീരിയര്‍ കോര്‍ഡ് ജഡ്ജിയായിരുന്ന ഷമാ സൗത്ത് ഏഷ്യന്‍ ബാര്‍ അസ്സോസിയേഷന്‍ സാക്രമെന്റൊ സഹ സ്ഥാപകയാണ് ഇവര്‍.

കാലിഫോര്‍ണിയാ യൂണിവേഴ്‌സിറ്റിയില്‍ നിന്നും ജൂറിസ് ഡോക്ടര്‍ ബിരുദം നേടിയിട്ടുണ്ട്. ഇതേ യൂണിവേഴ്‌സിറ്റിയില്‍ പ്രൊഫസറായും ഇവര്‍ സേവനം അനുഷ്ഠിക്കുന്നു.