ദി വെതര്‍ നെറ്റ്‌വര്‍ക്കിന്റെ ഏറ്റവും പുതിയ സീസണല്‍ പ്രവചനമനുസരിച്ച്, ഈ വര്‍ഷം ശൈത്യകാലം അടുത്ത രണ്ട് മാസങ്ങളില്‍ കൂടി തുടരുന്നതിനാല്‍ കാനഡയില്‍ സ്പ്രിംഗ് സീസണ്‍ എത്താന്‍ കുറച്ച് കൂടി കാത്തിരിക്കേണ്ടി വന്നേക്കും. ഈ വര്‍ഷം ആരംഭിച്ചത് സാധാരണ താപനിലയേക്കാള്‍ കൂടുതലോടെയാണെങ്കിലും വരും മാസങ്ങളില്‍ ചൂടുള്ള കാലാവസ്ഥ സ്ഥിരമായി തുടരുന്നതിനായി കാത്തിരിക്കേണ്ടി വന്നേക്കാമെന്ന് വെതര്‍ നെറ്റ്‌വര്‍ക്കിന്റെ സ്പ്രിംഗ് ഔട്ട്‌ലുക്കില്‍ കാലാവസ്ഥാ നിരീക്ഷകന്‍ ഡഗ് ഗില്‍ഹാം പറയുന്നു.
കാനഡയിലെ ഭൂരിഭാഗം പ്രദേശങ്ങളിലും ഈ മാസവും ഏപ്രിലിലും നീണ്ടുനില്‍ക്കുന്ന തണുപ്പ് അനുഭവപ്പെടുന്നതിനാല്‍ സീസണില്‍ സാധാരണയോ അതിലും താഴെയോ താപനില പ്രതീക്ഷിക്കണമെന്നും വെതര്‍ നെറ്റ്‌വര്‍ക്ക് വ്യക്തമാക്കുന്നു.