യുഎസില്‍ ഡ്രഗ് റെസിസ്റ്റന്റ് ഷിഗെല്ല പടരുന്നതായി സിഡിസി

By: 600002 On: Mar 2, 2023, 11:34 AM

യുഎസില്‍ ആന്റി ബയോട്ടിക് മരുന്നുകളുടെ പ്രതിരോധത്തിനെ പോലും മറികടക്കാന്‍ സാധിക്കുന്ന ഷിഗെല്ല ബാക്ടീരിയ(XDR)  വ്യാപിക്കുന്നതായി സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍(സിഡിസി) മുന്നറിയിപ്പ് നല്‍കുന്നു. 2015 ല്‍ രേഖപ്പെടുത്തിയ അണുബാധകളൊന്നും ഷിഗെല്ല(XDR)യുമായി ബന്ധപ്പെട്ടതല്ലെന്നും എന്നാല്‍ 2022 ലെ അഞ്ച് ശതമാനം കേസുകളും ഷിഗെല്ല(XDR)യുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നും സിഡിസി വ്യക്തമാക്കി. 

ഷിഗെല്ല ചികിത്സിക്കാന്‍ സാധാരണയായി ഉപയോഗിക്കുന്ന അഞ്ച് ആന്റിബയോട്ടിക്കുകളെ പ്രതിരോധിക്കാന്‍ ശേഷിയുള്ളതാണ് ബാക്ടീരിയയാണ് ഇപ്പോള്‍ വ്യാപിക്കുന്നത്. യുഎസില്‍ പ്രതിവര്‍ഷം 4,50,000 ഷിഗെല്ല ബാധ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ടെന്നും ചികിത്സയ്ക്കായി മാത്രം 93 ദശലക്ഷം ഡോളര്‍ ചെലവാകുന്നുണ്ടെന്നുമാണ് റിപ്പോര്‍ട്ടുകള്‍.