ഒന്റാരിയോയുടെ ചില ഭാഗങ്ങളില്‍ കനത്ത മഞ്ഞുവീഴ്ചയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നല്‍കി എണ്‍വയോണ്‍മെന്റ് കാനഡ. വെള്ളിയാഴ്ച പ്രവിശ്യയിലുടനീളം സ്‌നോ സ്‌റ്റോം വീശുമെന്നും ഒന്റാരിയോയില്‍ 10 മുതല്‍ 20 സെന്റിമീറ്റര്‍ വരെ മഞ്ഞുവീഴ്ചയുണ്ടായേക്കാമെന്നും കാലാവസ്ഥാ വിദഗ്ധര്‍ അറിയിക്കുന്നു. ഈ വാരാന്ത്യത്തില്‍ മഞ്ഞുവീഴ്ച തുടര്‍ന്നേക്കാമെന്നും ഞായറാഴ്ചയോടെ സ്ഥിതി മെച്ചപ്പെട്ടേക്കാമെന്നും കാലാവസ്ഥാ നിരീക്ഷകര്‍ പറഞ്ഞു.
ഈ സാഹചര്യത്തില്‍ ഒന്റാരിയോയില്‍ എണ്‍വയോണ്‍മെന്റ് കാനഡ പ്രത്യേക കാലാവസ്ഥാ മുന്നറിയിപ്പുകളൊന്നും ഇതുവരെ നല്‍കിയിട്ടില്ലെന്നും എന്നാല്‍ വരും ദിവസങ്ങളില്‍ പുറപ്പെടുവിക്കാനുള്ള സാധ്യതയുണ്ടെന്നും നിരീക്ഷകര്‍ വ്യക്തമാക്കി.