ഏകദേശം രണ്ട് ബില്യണ്‍ ഡോളറിന്റെ ഓപ്പറേറ്റിംഗ് ബജറ്റ് വാന്‍കുവര്‍ സിറ്റി കൗണ്‍സില്‍ അംഗീകാരം നല്‍കി. കൂടാതെ ബജറ്റിന് മുന്നോടിയായി 10.7 ശതമാനം പ്രോപ്പര്‍ട്ടി ടാക്‌സ് വര്‍ധനയും സിറ്റി കൗണ്‍സില്‍ അംഗങ്ങള്‍ അംഗീകരിച്ചു. കൗണ്‍സില്‍ അംഗങ്ങള്‍ എല്ലാവരും ബജറ്റിന് അനുകൂലമായി വോട്ട് ചെയ്തു. പ്രധാന സേവനങ്ങളില്‍ തങ്ങള്‍ക്ക് കാര്യമായ നിക്ഷേപം കുറവുണ്ടെന്നും ബജറ്റ് അവതരിപ്പിക്കുന്നതോടെ ഇതിന് മാറ്റമുണ്ടാകുമെന്നും മേയര്‍ കെന്‍ സിം പറഞ്ഞു.
സ്റ്റാഫ് പ്രസന്റേഷന്‍ അനുസരിച്ച്, ഓപ്പറേറ്റിംഗ് ബജറ്റിന്റെ 29 ശതമാനം പോലീസ്, അഗ്നിശമന സേനകള്‍ക്കായി ചെലവഴിക്കും. മറ്റൊരു 22 ശതമാനം എഞ്ചിനീയറിംഗിലേക്കും യൂട്ടിലിറ്റികളിലേക്കും ചെലവഴിക്കുമെന്ന് കെന്‍ സിം ചൂണ്ടിക്കാട്ടി.