കാനഡയില്‍ പുതിയ ടാക്‌സ് ബ്രാക്കറ്റുകള്‍ പ്രഖ്യാപിച്ചു 

By: 600002 On: Mar 2, 2023, 8:45 AM

പണപ്പെരുപ്പം കണക്കിലെടുത്ത് കാനഡയില്‍ ഈവര്‍ഷം പുതിയ ടാക്‌സ് ബ്രാക്കറ്റുകള്‍ കാനഡ റവന്യു ഏജന്‍സി പ്രഖ്യാപിച്ചു. 6.3 ശതമാനം വര്‍ധനവാണ് ടാക്‌സ് ബ്രാക്കറ്റുകളില്‍ ഉണ്ടായിരിക്കുന്നത്. പ്രതിവര്‍ഷം നികുതി നല്‍കേണ്ട വരുമാനത്തില്‍ 53,359 ഡോളറില്‍ താഴെ വരുമാനമുള്ളവര്‍(എന്നാല്‍ അടിസ്ഥാന വ്യക്തിഗത തുകയായ 15,000 ന് മുകളില്‍) 15 ശതമാനം നികുതി നിരക്കിന് വിധേയമായിരിക്കണം. 

എല്ലാ വര്‍ഷവും പണപ്പെരുപ്പം കണക്കിലെടുത്ത് കാനഡ ഫെഡറല്‍ ഇന്‍കം ടാക്‌സ് ബ്രാക്കറ്റുകള്‍ വര്‍ധിപ്പിക്കുന്നു. ഈ നികുതി നിരക്കുകള്‍, മറ്റ് ആനുകൂല്യങ്ങള്‍, ടാക്‌സ് ക്രെഡിറ്റുകള്‍, പെയ്‌മെന്റുകള്‍ എന്നിവയ്‌ക്കൊപ്പം പണപ്പെരുപ്പ നിരക്കില്‍ ഇന്‍ഡെക്‌സിലാക്കുന്നു. 2022 ല്‍ പണപ്പെരുപ്പം ഗണ്യമായി വര്‍ധിച്ചതിനാല്‍ ടാക്‌സ് ബ്രാക്കറ്റുകളില്‍ ഗണ്യമായ മാറ്റങ്ങളുണ്ടാവുകയും 2023 ല്‍ 6.3 ശതമാനം വര്‍ധിക്കുകയും ചെയ്തു.