ട്രെയിനുകൾ കൂട്ടിമുട്ടി 26 മരണം; 85 പേർക്ക് പരിക്ക്

By: 600021 On: Mar 2, 2023, 12:53 AM

​ഗ്രീസിൽ ആതൻസിൽ നിന്നും തെസലോൻസ്കിയിലേക്ക് പോകുകയായിരുന്ന  യാത്രാവണ്ടിയും ലാരിസയിലേക്ക് പോവുകയായിരുന്ന ചരക്കുവണ്ടിയും  കൂട്ടിയിടിച്ച്   26 പേർ കൊല്ലപ്പെട്ടു. 85 പേർക്ക് പരിക്കേറ്റു. ഇടിയുടെ ആഘാതത്തിൽ നാലു ബോ​ഗികൾ പാളം തെറ്റി. ആദ്യത്തെ രണ്ട് ബോ​ഗികളും കത്തി നശിച്ചു. 250 യാത്രക്കാരെ രക്ഷിച്ചുവെന്ന് സുരക്ഷാസേന അറിയിച്ചു. ട്രെയിനിൽ  350 യാത്രക്കാർ  ഉണ്ടായിരുന്നതായാണ്  റിപ്പോർട്ട്.  അപകടം ഭീകരമായിരുന്നെന്ന് ഗവർണർ പ്രതികരിച്ചു.