ബിബിസി ഡോക്യുമെന്‍ററി വിവാദം; ബ്രിട്ടന്  ഇന്ത്യയുടെ  മറുപടി 

By: 600021 On: Mar 2, 2023, 12:40 AM

ജി20 യോഗങ്ങള്‍ക്കിടെ വിദേശകാര്യ മന്ത്രി എസ് ജയശങ്കറും  ബ്രിട്ടന്‍ വിദേശകാര്യമന്ത്രി ജെയിംസ് ക്ലെവ‍ർലിയും കൂടിക്കാഴ്ച നടത്തി.  ഇരുവരും ബിബിസിയിലെ ആദായ നികുതി പരിശോധനയെക്കുറിച്ച് ചർച്ചചെയ്തു.  രാജ്യത്തെ നിയമങ്ങള്‍ പാലിക്കാൻ ബിബിസി ബാധ്യസ്ഥമാണെന്ന്  ഇന്ത്യ വ്യക്തമാക്കി. ബ്രിട്ടനിലെ പാര്‍ലമെന്‍റ് സമ്മേളനത്തില്‍ ഇതേ വിഷയത്തിൽ നടത്തിയ ചർച്ചയിൽ ബ്രിട്ടീഷ് സർക്കാർ ബിബിസിക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നു. ബിബിസിയുടെ എഡിറ്റോറിയില്‍ സ്വാതന്ത്രത്തിനായി നിലകൊള്ളുമെന്നാണ് ബ്രിട്ടീഷ് സർക്കാരിന്‍റെ നിലപാട്. മോദിയെ പരാമർശിച്ചുള്ള ഗുജറാത്ത് കലാപ ഡോക്യുമെന്‍ററി വിവാദമായതിന് പിന്നാലെ  ദില്ലിയിലെയും മുബൈയിലെയും ബിബിസിയുടെ ഓഫീസില്‍ ആദായ നികുതി വകുപ്പ് പരിശോധന നടത്തിയിരുന്നു.  മൂന്ന് ദിവസത്തെ പരിശോധനയിൽ  ഗൂഢാലോചന ഉള്‍പ്പടെ ആരോപണങ്ങള്‍ ബിബിസിക്കെതിരെ ഉയര്‍ന്നിരുന്നു.