ഗ്രാമീണ മേഖലയില്‍ പിജി ഡോക്ടര്‍മാരുടെ സേവനം ലഭ്യമാക്കി ആരോഗ്യ വകുപ്പ് 

By: 600021 On: Mar 2, 2023, 12:17 AM

സംസ്ഥാനത്ത്  പിജി ഡോക്ടര്‍മാരുടെ സേവനം ഗ്രാമീണ മേഖലയിലേക്ക് വ്യാപിപ്പിക്കുന്ന ജില്ലാ റസിഡന്‍സി പ്രോഗ്രാമിന് തുടക്കമായി. ഗ്രാമീണ മേഖലയിൽ, സര്‍ക്കാര്‍- സ്വകാര്യ മെഡിക്കല്‍ കോളേജുകളിലെ  1382  പിജി ഡോക്ടര്‍മാരുടെ സേവനം ലഭ്യമാക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു.  100 കിടക്കകള്‍ക്ക് മുകളില്‍ വരുന്ന താലൂക്കുതല ആശുപത്രികള്‍ മുതലുള്ള 78 ആശുപത്രികളിൽ 3 മാസം വീതമുള്ള 4 ഗ്രൂപ്പുകളായിട്ടായിരിക്കും ഇവരുടെ സേവനം ലഭ്യമാകുക. സാധാരണക്കാരായ രോഗികളെ സഹായിക്കുന്നതിലൂടെ   പ്രൊഫഷണല്‍ രംഗത്ത് കൂടുതല്‍ മികവാര്‍ന്ന പ്രവര്‍ത്തനം നടത്താന്‍ പിജി വിദ്യാര്‍ത്ഥികള്‍ക്ക് സാധിക്കുമെന്നും രണ്ട് പതിറ്റാണ്ടുകളായി ആലോചിച്ചിരുന്ന കാര്യമാണ് സര്‍ക്കാര്‍ യാഥാര്‍ത്ഥ്യമാക്കിയതെന്നും മന്ത്രി പറഞ്ഞു. 

 

.